Thodupuzha

ഐക്യരാഷ്ട്രസഭയുടെ മാതൃക ഒരുക്കി  വില്ലേജ് ഇന്റെര്‍നാഷണല്‍ സ്‌കൂള്‍

തൊടുപുഴ: കുമാരമംഗലം വില്ലേജ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ യു.എന്‍ ഐക്യരാഷ്ട്ര സഭയുടെ മാതൃക ഒരുക്കി. വിദ്യാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളായി നിന്നുകൊണ്ട് നിയുക്ത രാജ്യത്തിന്റെ നയങ്ങളും കാഴ്ചപ്പാടുകളും ലോക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു.സ്‌കൂളിലെ സാമൂഹ്യശാസ്ത്രം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുതുമയാര്‍ന്ന പരിപാടി സങ്കടിപ്പിച്ചത്. ഐക്യരാഷ്ടസഭയുടെ ആശയങ്ങളും അവയില്‍ ലോകരാജ്യങ്ങളുടെ സ്വാധീനവും വിവിധ വിഷയങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളും കുട്ടികളെ മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.വിദ്യാര്‍ഥികള്‍ 8 രാജ്യങ്ങളുടെ പ്രതിനിധികളായി പ്രവര്‍ത്തിക്കുകയും മൂന്ന് വ്യത്യസ്ത വേദികളില്‍ മൂന്ന് തീമുകളെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.  ഐക്യരാഷ്ട്ര രക്ഷാസമിതി, യുനെസ്‌കോ, ഇ.സി.ഒ.എസ്.ഒ.സി എന്നിവയായിരുന്നു 3 കമ്മിറ്റികള്‍.

Related Articles

Back to top button
error: Content is protected !!