Thodupuzha

വിഴിഞ്ഞം ഐക്യദാര്‍ഢ്യ സമിതി ധര്‍ണ നടത്തി

തൊടുപുഴ: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷന് മുമ്പില്‍ നടത്തിയ ധര്‍ണ ഗ്രീന്‍ കേരള മൂവ്‌മെന്റ് കേരള ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ ചെയര്‍മാന്‍ മനോജ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. ജോണ്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പ്രഫ. വിന്‍സന്റ് മാളിയേക്കല്‍, കെ.എം സുലൈമാന്‍ , എന്‍.യു ജോണ്‍ , ടി.ജെ പീറ്റര്‍, കെ.എസ് സുബൈര്‍, പി.എം മാനുവല്‍ , നിഷ സോമന്‍ , ഒ.എസ് സമദ്, വിനോദ് കുമാര്‍ , ഷാജി തുണ്ടത്തില്‍, ശ്രീനിവാസന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹംസ കാഞ്ഞാര്‍, ജെയിംസ് കോലാനി, ഷിബു പുത്തൂരാന്‍, കെ.പി സണ്ണി, പി.ഡി ജോസ് , സിബി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

 

Related Articles

Back to top button
error: Content is protected !!