Thodupuzha

വെയിറ്റ് ലിഫ്റ്റ് ജില്ലാ തല മത്സരത്തിന് തുടക്കം കുറിച്ചു

തൊടുപുഴ : ഇടുക്കി ജില്ല വെയിറ്റ് ലിഫ്റ്റ് മത്സരം ന്യൂമാന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ കോളേജുകളിലെയും ക്ലബ്കളിലെയും മത്സരാര്‍ത്ഥികളെ ചെയര്‍മാന്‍ അഭിനന്ദിച്ചു . കായികരംഗത്ത് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സജീവം ആകണമെന്നും, കരുത്തുറ്റ തലമുറയെ വാര്‍ത്തെടുക്കുവാന്‍ കായികരംഗത്തിന് മുഖ്യ പങ്കുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇടുക്കി ജില്ല വെയിറ്റ്ലിഫ്റ്റ് ടീം സംസ്ഥാനത്തെ ഏറ്റവും മികച്ച ടീം ആകും എന്നും, മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുവാന്‍ ജില്ല ടീമിന് സാധിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച വെയിറ്റ് ലിഫ്റ്റ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം പറഞ്ഞു. ജില്ല സെക്രട്ടറി രധീഷ് കുമാര്‍, ന്യൂമാന്‍ കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഹെഡ് എബിന്‍ വിത്സന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ല മത്സരത്തില്‍ നിന്നും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന മത്സരാഥികള്‍ ഈ മാസം നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കും.

 

Related Articles

Back to top button
error: Content is protected !!