Thodupuzha

കെ.പി.എം.എസ് പ്രാതനിധ്യ പ്രക്ഷോഭ യാത്രയ്ക്ക് സ്വീകരണം

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം വിനോദ് നയിക്കുന്ന കെ.പി.എം.എസ് പ്രാതനിധ്യ പ്രക്ഷോഭ യാത്രയ്ക്ക് തൊടുപുഴയില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് എം. രാജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉല്ലാസ് കരുണാകരന്‍, ബി.ജി സി.ആര്‍, ജാഥ അംഗങ്ങളായ സംസ്ഥാന പ്രസിഡന്റ് കെ.കെ പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് എസ്. ചന്ദ്രന്‍, സി. രാജപ്പന്‍, സി.ഒ രാജന്‍, ആലങ്കോട് സുരേന്ദ്രന്‍, വിദ്യാധരന്‍, വിജയമ്മ സുരേഷ്, വൈക്കം വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ടി.കെ ഹരിദാസ്, കെ.കെ ഭാസ്‌ക്കരന്‍, അമ്മിണി കരുണാകരന്‍, സി.എം ബാബു, എന്‍.കെ ഗിരീഷ്, സുദന്‍, ഷാജു സി, ഷാന്റി, ഷീജ ഗിരീഷ്, അനില്‍ കെ.എ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. പ്രക്ഷോഭ യാത്ര 29 ന് തിരുവനന്തപുരത്ത് സമാപിക്കും.

Related Articles

Back to top button
error: Content is protected !!