Thodupuzha

തൊടുപുഴയില്‍ വൈദ്യുതാഘാതമേറ്റ് പെയിന്റിങ് വര്‍ക് ഷോപ്പ് ഉടമ മരിച്ചു

തൊടുപുഴ: തൊടുപുഴയില്‍ വൈദ്യുതാഘാതമേറ്റ് പെയിന്റിങ് വര്‍ക് ഷോപ്പ് ഉടമ മരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിക്ക് സമീപം അലീന കാര്‍ പോളിഷ് സ്ഥാപനം നടത്തുന്ന തെക്കുംഭാഗം ആലപ്പാട്ട് ജേക്കബ് (ജയിന്‍ 52) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വര്‍ക് ഷോപ്പിനുള്ളില്‍ ഷോക്കേറ്റ് വീണ നിലയില്‍ കണ്ടെത്തിയ ജേക്കബിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ തെക്കുംഭാഗം അറയ്ക്കല്‍ ഷിജി. മക്കള്‍ അലീന, ആല്‍ബിന്‍, അനീറ്റ് (മൂവരും വിദ്യാര്‍ഥികള്‍)

 

Related Articles

Back to top button
error: Content is protected !!