Thodupuzha

ലോക ഭിന്നശേഷ ദിനാചരണം ഉണര്‍വ്വ് 2022 നാളെ

തൊടുപുഴ: ലോക ഭിന്നശേഷ ദിനാചരണം ഉണര്‍വ്വ് 2022 ന്റെ പൊതുസമ്മേളനം നാളെ രാവിലെ 8 മണിയ്ക്ക് തൊടുപുഴ മുട്ടം റൈഫിള്‍ ക്ലബില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച കലാ-കായിക മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മാത്യു കെ. ജോണ്‍ അദ്ധ്യക്ഷനാകും.

സാമൂഹിക പുരോഗതിയ്ക്കായി ഭിന്നശേഷിക്കാരുടെ നേതൃഗുണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ സാമൂഹ്യനീതി ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അരികെ പാലിയേറ്റിവ് പരിചരണ പദ്ധതി, അല്‍ അസര്‍ മെഡിക്കല്‍ കോളേജ് എന്നിവരുടെ സഹകരണത്തോടെയാണ് ‘ഉണര്‍വ് 2022’ ആചരിക്കുന്നത്. ഭിന്നശേഷിയുള്ളവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും, അവരോടുള്ള കരുതലും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരമാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 3 ഭിന്നശേഷി ദിനമായി ആചരിക്കുന്നത്.

നാളെ  രാവിലെ 8 മണി മുതല്‍ 9 വരെ മുട്ടം റൈഫിള്‍ ക്ലബ്ബ് ആഡിറ്റോറിയത്തില്‍ കലാകായിക മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്തും. ഉച്ചയ്ക്ക് മൂന്നിനുള്ള പൊതുസമ്മേളനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍ അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, മുട്ടം ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ സാജബിന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ബിനോയ് വി. ജെ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബിന്ദു എസ് നായര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും.

അസ്ഥിവൈകല്യ വിഭാഗത്തിന് ലളിതഗാനം, കവിതാപാരായണം മത്സരങ്ങള്‍ ഉണ്ടാകും. മൂക ബധിര വിഭാഗത്തിന് – സിംഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, കാഴ്ച വൈകല്യ വിഭാഗത്തിന് -ലളിതഗാനം, മാപ്പിളപ്പാട്ട്, കവിതാപാരായണം, മാനസിക വെല്ലുവിളി വിഭാഗത്തിന് -ലളിതഗാനം, സിംഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് കലാമത്സരങ്ങളും, അസ്ഥിവൈകല്യ വിഭാഗത്തിന് -50 മീറ്റര്‍ ഓട്ടം, 50 മീറ്റര്‍ വീല്‍ചെയര്‍ ഓട്ടം, മൂക ബധിര വിഭാഗത്തിന് -50 മീറ്റര്‍ ഓട്ടം, സ്റ്റാന്റിംഗ് ലോങ് ജംപ്, കാഴ്ച വൈകല്യ വിഭാഗത്തിന്- സോഫ്റ്റ് ബോള്‍ ത്രോ, സ്റ്റാന്റിംഗ് ലോങ് ജംപ്, മാനസിക വെല്ലുവിളി വിഭാഗത്തിന്- 50 മീറ്റര്‍ ഓട്ടം, സ്റ്റാന്റിംഗ് ലോങ് ജംപ് കായിക മത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്സ്, മുട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോസഫ്, തൊടുപുഴ സൂപ്രണ്ട് ജില്ലാ ആശുപത്രി ഡോ. അജി പി. എന്‍, കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി പ്രൊ. വി. സി. ജെയിംസ്, കേരളാ വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ സെക്രട്ടറി സാബു കെ. ബി, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!