Thodupuzha

യുവദീപ്തി കെസിവൈഎം ഷട്ടിൽ ടൂർണമെൻ്റ് നടത്തി

വാഴക്കുളം: യുവദീപ്തി കെസിവൈഎമ്മിൻ്റെ ആഭിമുഖ്യത്തിൽ ഷട്ടിൽ ടൂർണമെൻ്റ് നടത്തി. യുവാക്കൾക്കുള്ള ബോബി എം പാലക്കൻ മെമ്മോറിയൽ ഷട്ടിൽ ടൂർണ്ണമെന്റ് വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജിലാണ് നടത്തിയത്. പുരുഷ ഡബിൾസ് വിഭാഗത്തിൽ മുവാറ്റുപുഴ,വാഴക്കുളം ചീനിക്കുഴി ഇടവകകളും വനിതാ സിംഗിൾസ് വിഭാഗത്തിൽ കലയന്താനി, തോട്ടക്കര,കോതമംഗലം യൂണിറ്റുകളും ജേതാക്കളായി. വിശ്വജ്യോതി എൻജിനീയറിങ് കോളജ് ഡയറക്ടർ ഫാ.പോൾ നെടുമ്പുറത്ത്, കെസിവൈഎം രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ, കെസിവൈഎം രൂപത പ്രസിഡന്റ് പോൾ സേവ്യർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോർജ് പീച്ചാനിക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകൻ ജയ്സൺ പി. ജോസഫ് മത്സരങ്ങൾ നിയന്ത്രിച്ചു.

 

Related Articles

Back to top button
error: Content is protected !!