ChuttuvattomThodupuzha

തൊടുപുഴ ഓണോത്സവ് 2023: മത്സരങ്ങള്‍ സംഘടിപ്പിച്ചു

തൊടുപുഴ: തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷനും നഗരസഭയും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണോത്സവ് 2023 നോടനുബന്ധിച്ച് തൊടുപുഴ മര്‍ച്ചന്‍സ് ട്രസ്റ്റ് ഹാളില്‍ വച്ച് ചിത്രരചനാ മത്സരവും ചെസ് മത്സരവും നടത്തി. മൂന്ന് കാറ്റഗറികളിലായി ഏകദേശം 300 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജയ ലക്ഷമി ഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിതേഷ് സി മുഖ്യപ്രഭാഷണം  നിര്‍വഹിച്ചു. സാലി എസ്. മുഹമ്മദ്, സജി പോള്‍, ജോസ് ആലപ്പാട്ട്, മനോജ് കോക്കാട്, താജു എം.ബി തുടങ്ങിയവര്‍ പ്രസംഗിച്ചു. സിമി സുവിരാജ്, ഹരി അമ്പാടി, കൃഷ്ണകുമാര്‍ ,ബിനു എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!