ChuttuvattomThodupuzha

തൊടുപുഴ – പമ്പ സ്‌പെഷ്യൽ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു

തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് തൊടുപുഴ – പമ്പ സ്‌പെഷ്യല്‍ കെ.എസ്.ആര്‍.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു. ശ്രീകൃഷ്ണക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങളില്‍  പി.ജെ. ജോസഫ് എം.എല്‍.എ ബസ് സര്‍വ്വീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രം രക്ഷാധികാരി കെ.കെ. പുഷ്പംഗദന്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ തഹസില്‍ദാര്‍ എം. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. കെ.എസ്.ആര്‍.ടി.സി. ഇന്‍സ്‌പെക്ടര്‍ ജനറല്‍ സന്തോഷ്, ശ്രീകൃഷ്ണക്ഷേത്രം മാനേജര്‍ ബി. ഇന്ദിര, കമ്മിറ്റി അംഗങ്ങളായ സി.സി. കൃഷ്ണന്‍, കെ.ആര്‍. വേണു, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിന്നും വൈകിട്ട് 6.30നാണ് സര്‍വീസ് ആരംഭിക്കുന്നത്. തൊടുപുഴ ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന സെപ്ഷ്യല്‍ ബസ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ വന്നതിനു ശേഷം ദീപാരാധനയ്ക്കു ശേഷം പാലാ-പൊന്‍കുന്നം-എരുമേലി വഴി പമ്പയിലെത്തിച്ചേരുന്നു. എല്ലാ ദിവസവും ബസ് സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. ബുക്കിംഗിനായി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുമായും ക്ഷേത്രം കൗണ്ടറുമായും ബന്ധപ്പെടേണ്ടതാണ്.

Related Articles

Back to top button
error: Content is protected !!