Thodupuzha

അബ്ദുനാസര്‍ മദനിക്ക് നീതി ലഭ്യമാക്കണമെന്ന് പിഡിപി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി

തൊടുപുഴ: പി ഡി പി ചെയര്‍മാന്‍ അബ്ദുനാസര്‍ മദനിക്ക് നീതി ലഭ്യമാക്കണമെന്ന് പിഡിപി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി. ജയില്‍വാസം മൂലം ഉണ്ടായിട്ടുള്ള രോഗങ്ങള്‍ മൂര്‍ച്ഛിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ആശങ്ക ജനകമായിട്ടുള്ള സാഹചര്യത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിനും നീതി ലഭ്യമാക്കുന്നതിനും കേരളം ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധര്‍ണ സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലാണ ധര്‍ണ സംഘടിപ്പിക്കുന്നത്. ധര്‍ണ വിജയിപ്പിക്കുന്നതിന് ചൊവ്വാഴ്ച തൊടുപുഴയില്‍ ചേര്‍ന്ന പിഡിപി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജലീല്‍ ഉടുമ്പന്നൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് കെ കബീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അബ്ദുല്‍ ബഷീര്‍ സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് മൗലവി, അല്‍ കൗസരി ജില്ലാ ട്രഷറര്‍ അഫ്സല്‍ ആലക്കോട്, ജില്ല ജോയിന്‍ സെക്രട്ടറി കെ എം ഷിബിന്‍, എംകെ പരീത് മലയില്‍, അബ്ദുല്‍ റഹീം മുട്ടം, റഷീദ് കുബംകല്ല്  മൊയ്തീന്‍ കുഞ്ഞ്, യൂസുഫ് പെരുമ്പിള്ളിച്ചിറ, റസാക്ക് മാര്‍ത്തോമ, യൂനസ് ചിലവ് കെ എം ജബ്ബാര്‍ ജലീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!