ChuttuvattomKarimannur

തൊടുപുഴ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്; കരിമണ്ണൂര്‍ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം 25ന്

കരിമണ്ണൂര്‍: തൊടുപുഴ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച കരിമണ്ണൂര്‍ ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച  10ന് തൊടുപുഴ എം.എല്‍.എ പി.ജെ. ജോസഫ് നിര്‍വ്വഹിക്കും. ഇതൊടൊപ്പം ബാങ്കില്‍ നടപ്പാക്കുന്ന സ്വര്‍ണ്ണ പണയ വായ്പാ പദ്ധതിക്കും തുടക്കം കുറിക്കും.  പൊതുസമ്മേളനം ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. കരിമണ്ണൂര്‍ പള്ളിക്ക് സമീപമുള്ള വരിക്കശ്ശേരി ബില്‍ഡിംഗില്‍ നടക്കുന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് റോയി കെ. പൗലോസ് അധ്യക്ഷത വഹിക്കും.
അഞ്ച് പതിറ്റാണ്ടായി തൊടുപുഴ താലൂക്കില്‍ കാര്‍ഷിക മേഖലക്കും നാടിന്റെ വികസനത്തിനും താങ്ങും തണലുമായി നില്‍ക്കുന്ന സഹകരണ മേഖലയിലെ ധനകാര്യ സ്ഥാപനമാണ് തൊടുപുഴ കാര്‍ഷിക വികസന ബാങ്ക്. തൊടുപുഴ ഹെഡ് ഓഫീസിന് പുറമെ കരിമണ്ണൂര്‍ ബ്രാഞ്ചും കാഞ്ഞാര്‍ സബ് ഓഫീസുമാണ് നിലവിലുള്ളത്. 2012 മുതല്‍ കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, നെയ്യശ്ശേരി വില്ലേജുകളിലെ സഹകാരികള്‍ക്ക് വേണ്ടി ആരംഭിച്ച കരിമണ്ണൂര്‍ സബ് ഓഫീസ് വായ്പാ വിതരണത്തിലും നിക്ഷേപ സമാഹരണത്തിലും നടത്തിയ കാര്യക്ഷമമായ ഇടപെടലുകള്‍ കൊണ്ട് 2021-ല്‍ ബ്രാഞ്ച് ഓഫീസായി ഉയര്‍ത്തിയിരുന്നു.
ഉദ്ഘാടന ചടങ്ങില്‍ ഇടുക്കി ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരന്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി, ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ ജോസ്സാല്‍ ഫ്രാന്‍സിസ്, ബാങ്ക് വൈസ് പ്രസിഡന്റ് ബൈജു ജോര്‍ജ്ജ് വറവുങ്കല്‍, സെക്രട്ടറി എം. ഹണി മോള്‍, ത്രിതല ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ബാങ്ക് ഡയറക്ടര്‍മാര്‍, സഹകാരികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!