ChuttuvattomThodupuzha

കെ.ജി.വിദ്യാർത്ഥികൾക്കായി കളേഴ്സ്ഡേയും എക്സിബിഷനും ഒരുക്കി തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ

തൊടുപുഴ:സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ കെ.ജി.വിഭാഗം വിദ്യാർത്ഥികൾക്കായി കളേഴ്സ്ഡേയും, വിദ്യാർത്ഥികൾ നിർമ്മിച്ച വിവിധ പഠന സഹായികളുടെ പ്രദർശനവും ഒരുക്കി.സ്കൂൾ മാനേജർ പ്രൊഫ.പി.ജി.ഹരിദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ വി.എൻ.സുരേഷ്, ദീനദയാ സേവാട്രസ്റ്റ് ചീഫ് എക്സിക്യുട്ടീവ് ട്രസ്റ്റി ജഗദീഷ് ചന്ദ്ര, വിദ്യാലയ സമിതി സെക്രട്ടറി സുന്ദർരാജൻ, ശിശു വാടിക പ്രധാനാധ്യാപിക ഷീബാ,. കുമാരി എന്നിവർ പ്രസം​ഗിച്ചു. ചുവപ്പും, നീലയും, മഞ്ഞയും നിറമുള്ള വസ്ത്രങ്ങളണിഞ്ഞും അതേ വർണ്ണത്തിലുള്ള ബലൂണുകളും കൈയ്യിലേന്തി വിദ്യാർത്ഥികൾ റാലി നടത്തി.തുടർന്ന് വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠനാനുബന്ധ വസ്തുക്കളുടെ പ്രദർശനവും, സമ്മാനദാനവും നടന്നു.

Related Articles

Back to top button
error: Content is protected !!