ChuttuvattomThodupuzha

തൊടുപുഴ എസ്.എന്‍.ഡി.പി യോഗം ; പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

തൊടുപുഴ: എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്‍ തൊടുപുഴ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പുഴയോര ബൈപ്പാസ് റോഡ് വീതി കൂട്ടുന്നതിനായി തുടങ്ങിവെച്ച ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ പ്രത്യക്ഷമായ അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ് മണലേല്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ യൂണിയന്‍ കണ്‍വീനര്‍ വി.ബി. സുകുമാരന്റെ അധ്യക്ഷത വഹിച്ചു. പുഴയോര ബൈപ്പാസ് നിര്‍മ്മാണത്തില്‍ വ്യക്തമായ സ്വജനപക്ഷപാതവും അഴിമതിയും ഉണ്ട്. ഈ നടപടി റോഡിന്റെ വലതുഭാഗത്തുള്ള ഭൂഉടമകളെ അന്യായമായി ബാധിച്ചിട്ടുണ്ട്. ഇടത് വശത്തെ കെട്ടിടം പൊളിച്ചുനീക്കാതെ വലത് വശത്തെ ഭൂമി ഏറ്റെടുക്കാന്‍ എസ്.എന്‍.ഡി.പി യോഗം അനുവദിക്കില്ല. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് ശക്തമായ നിയമനടപടികള്‍ ഉണ്ടാകണം. ന്യായമായ തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി യൂണിയന്‍ മുന്നോട്ട് പോകുമെന്നും യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ് മണലേല്‍ പറഞ്ഞു. യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ പി.ടി.ഷിബു, എ.ബി. സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍മാന്‍ ലിഗിന്‍ ഗോപിനാഥ്, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ഗിരിജ ശിവന്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ കണ്‍വീനര്‍ വിനീത് മുട്ടം, യൂണിയന്‍ കമ്മിറ്റിയംഗം കെ.കെ. മനോജ്, രവിവാര പാഠശാല യൂണിയന്‍ ചെയര്‍മാന്‍ പ്രകാശ് പി.ടി. എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!