ChuttuvattomThodupuzha

തൊടുപുഴ സബ് ട്രഷറി ഓഫീസിന് മുന്നില്‍ തിരക്കോട് തിരക്ക്; ഇരിപ്പിടമില്ല

തൊടുപുഴ: തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ സബ് ട്രഷറിക്ക് മുന്നിലായുള്ള കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിപ്പിടമില്ല. പുതിയ ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചില്ലെന്ന് മാത്രമല്ല ഉണ്ടായിരുന്നവ കേടായിട്ട് നന്നാക്കിയെടുക്കാനും അധികൃതര്‍ തയാറായാകുന്നതുമില്ല. പെന്‍ഷന്‍ വാങ്ങുവാന്‍ എത്തുന്നവര്‍ ക്യൂ പാലിച്ച് പോയി അവസാനം വരാന്തവരെ എത്തിയിട്ടുണ്ട്. ഇങ്ങനെ വരാന്ത വരെ ക്യൂ ആയാല്‍ നടക്കാന്‍ പോലും സ്ഥലമില്ലത്തവിധത്തില്‍ തിരക്ക് തന്നെ ഓഫീസില്‍. ട്രഷറിയിലെ സാങ്കേതിക നടപടികള്‍ നീളുന്നതനുസരിച്ച് എത്തുന്നവര്‍ പിരിഞ്ഞ് പോകാനും വൈകും. ഈ തിരക്ക് പരിഗണിച്ചാണ് ഇവിടെ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. സിവില്‍ സ്റ്റേഷന് മേല്‍ക്കൂര സ്ഥാപിച്ചതിനാല്‍ ട്രഷറിയിലേക്ക് വന്നെത്തുന്നവര്‍ക്ക് നടുത്തളത്തിലും നില്‍ക്കാം. മണിക്കൂറുകളോളം നിന്ന് പ്രായാധിക്യം ഉള്ളവരടക്കം ഇവിടെയെത്തുന്നവര്‍ ദുരിതമനുഭവിക്കുന്നത് കണ്ട് ചില സന്നദ്ധ സംഘടനകള്‍ ഇടപെട്ടാണ് ഏതാനും ഇരിപ്പിടം സംഭാവന ചെയ്ത്. ഇവ സ്ഥാപിച്ചതോടെ താല്‍ക്കാലത്തേക്ക് ആശ്വാസമായെങ്കിലും അടുത്ത കാലത്തായി ഈ ഇരിപ്പിടങ്ങളില്‍ ചിലത് ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയിലാണ് കാണാന്‍ സാധിക്കുന്നത്.പെന്‍ഷന്‍വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇവിടെ ഇരിക്കാന്‍ പറ്റത്തക്ക അവസ്ഥയിലാണുളളതെന്ന് അവര്‍ പറയുന്നു.ട്രഷറിയിലേക്ക് ദിനംപ്രതിയെത്തുന്ന നൂറുകണക്കിനാളുകളില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് കാത്തിരിപ്പിന് അവസരം ലഭിക്കുക.

അതുകൊണ്ട് തന്നെ പലരും മണിക്കൂറുകളോളം കാത്ത് നില്‍ക്കുകയോ അല്ലെങ്കില്‍ സമീപത്തെ ഓഫീസുകള്‍ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യേണ്ട ഗതികേടിലാണ്.. സിവില്‍ സ്റ്റേഷന്റെ മുകളിലെ നിലകളിലേക്കുള്ള നടകള്‍ക്ക് മുന്നിലും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ നടുത്തളത്തിലെ കേടായ ഇരിപ്പിടങ്ങള്‍ നന്നാക്കുകയും പുതിയവ സ്ഥാപിക്കുകയും വേണമെന്നാണ് എല്ലാവരുടേയും ആവശ്യം. ഇതോടൊപ്പം ഇവിടെ വായു സഞ്ചാരമില്ലാത്തതിനാല്‍ ആളുകള്‍ കൂടുന്നതിനനുസരിച്ച് കനത്ത ചൂടും അനുഭവപ്പെടുന്നതായും പരാതിയുണ്ട്. ഇതിന് പരിഹാരമെന്ന നിലയില്‍ ഏതാനും ഫാനുകള്‍ കൂടി ഇവിടെ സ്ഥാപിക്കേണ്ടതുണ്ട്. സിവില്‍ സ്റ്റേഷന്റെ വലത് ഭാഗത്തെ നടുത്തളത്തില്‍ കുടുംബ കോടതിക്ക് മുന്നിലായി കേസില്‍ പിടികൂടിയ തടികള്‍ കൂട്ടിയിട്ടിരിക്കുന്നിടത്തും ഭിത്തികളിലുമുള്‍പ്പെടെ മാലിന്യം നിറഞ്ഞ അവസ്ഥയിലായതിനാല്‍ ഇവിടെ എത്രയും വേഗം ശുചീകരണം നടത്തണമെന്നും ആവശ്യമുണ്ട്. തഹസില്‍ദാറും ട്രഷറി ഓഫീസറും ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെടണമെന്നും എത്രയും വേഗം പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നുമാണ് ആവശ്യം.

Related Articles

Back to top button
error: Content is protected !!