Thodupuzha

കെ.പി.എം.എസ്‌. തൊടുപുഴയൂണിയന്‍ സമ്മേളനം

തൊടുപുഴ: കെ.പി.എം.എസ്‌. തൊടുപുഴ യൂണിയന്‍ സമ്മേളനം പെന്‍ഷന്‍ ഭവനില്‍ സംസ്‌ഥാന കമ്മിറ്റിയംഗം ശിവന്‍ കോഴിക്കമാലി ഉദ്‌ഘാടനം ചെയ്‌തു.യൂണിയന്‍ പ്രസിഡന്റ്‌ ശാന്ത കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സംഘടനാ സെക്രട്ടറി സാബു കരിശേരി സംഘടനാ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.
സംസ്‌ഥാന കമ്മിറ്റിയംഗം കെ.കെ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്‌ഥാന കമ്മിറ്റിയംഗം അഖില്‍ കെ. ദാമോദരന്‍, റിട്ടേണിങ്‌ ഓഫീസറായി തെരെഞ്ഞെടുപ്പ്‌ നടന്നു. ഓമന വിജയകുമാര്‍ (പ്രസിഡന്റ്‌), പ്രകാശ്‌ തങ്കപ്പന്‍ (സെക്രട്ടറി), ശാന്ത കുഞ്ഞപ്പന്‍ (ഖജാന്‍ജി) എന്നിവരടങ്ങുന്ന കമ്മിറ്റി നിലവില്‍ വന്നു. സംസ്‌ഥാന കമ്മിറ്റിയംഗം സാബു കൃഷ്‌ണന്‍, ഇ.എസ്‌ ഷാജി, യു.കെ അനൂപ്‌, കെ.കെ ബാബു, മിനി ഷാജി, സുരേഷ്‌ ഒളമറ്റം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!