Thodupuzha

തൊടുപുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതയായാളുടെ മൃതദേഹം കണ്ടെത്തി

തൊടുപുഴ: തൊടുപുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതയായാളുടെ മൃതദേഹം കണ്ടെത്തി. മൂലമറ്റം ഇലപ്പിള്ളി സ്വദേശി സഞ്ജു(31)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൊടുപുഴയാറ്റില്‍ മാരിയില്‍ കലിങ്കിന് സമീപം ഞായറാഴ്ച രാത്രി കുളിക്കാന്‍ ഇറങ്ങിയ സഞ്ജുവിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച 2.30ഓടെ സ്മിതആശുപത്രിക്ക് സമീപത്തുനിന്ന് മൃതദേഹം ലഭിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിട്ടി ജീവനക്കാരനണ് മരിച്ച സഞ്ജു. തൊടുപുഴ തലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. തൊടുപുഴ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌ക്യൂബ ടീം അംഗങ്ങളായ ജാഫര്‍ ഖാന്‍, കെ.എ. വിജിന്‍, വി. മനോജ് കുമാര്‍, ഡി. വിവേക് ,ടി കെ. രഞ്ജി കൃഷ്ണന്‍ എന്നിവര്‍ തെരച്ചിലില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!