Thodupuzha

ഇടുക്കി മെഡിക്കൽ കോളേജിൽ പീഡിയാട്രിക്ക് ഐസിയുവിനായി 7 ലക്ഷം രൂപയുടെ സഹായം

തൊടുപുഴ :ഇടുക്കി മെഡിക്കൽ കോളേജിൽ കുട്ടികളുടെ വിഭാഗം അതീവ പരിചരണ യൂണിറ്റ് (ഐ സി യു ) തയാറാക്കുന്നതിനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ തങ്ങളുടെ സി എസ് ആർ ഫണ്ടിൽ നിന്ന് ഏഴു ലക്ഷം രൂപയുടെ സഹായം അനുവദിച്ചു.

ജില്ലാ കളക്ടറുടെ ചേംബറിൽ കോർപറേഷൻ ഡയറക്ടർ കെ.വി.പ്രദീപ് കുമാർ ആദ്യ ഗഡുവായ 3.54 ലക്ഷം രൂപ ജില്ലാ കളക്ടർ ഷീബാ ജോർജിന് കൈമാറി. കോർപറേഷൻ എക്സി.എൻജിനീയർ ഷൈജൻഭാസ്കർ , കൺസട്ടൻ്റ് ബി. ഉദയഭാനു, എഡിഎം ഷൈജു പി. ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. മികച്ച രീതിയിലുള്ള

പീഡിയാട്രിക് ഐ സി യു വരുന്നത് ആശുപത്രിയെ സംബസിച്ചിടത്തോളം വലിയ നേട്ടമാകും. ജില്ലയിലെ കുട്ടികൾക്ക് ഏറ്റവും വേഗത്തിലുള്ള അടിയന്തിര ചികിത്സാ സൗകര്യത്തിനും ഇത് സഹായകമാകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

 

ഫോട്ടോ:

ഇടുക്കി മെഡി.കോളേജിൽ പീഡിയാട്രിക് ഐ സി യു തയാറാക്കുന്നതിനായി സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ നൽകുന്ന സഹായത്തിൻ്റെ ആദ്യ ഗഡു കോർപറേഷൻ ഡയറക്ടർ കെ.വി. പ്രദീപ് കുമാർ ജില്ലാ കളക്ടർ ഷീബാ ജോർജിനു കൈമാറുന്നു.

Related Articles

Back to top button
error: Content is protected !!