Thodupuzha

ഭാരത്ബന്ദ് വിജയിപ്പിക്കണം:  കര്‍ഷക സമര ഐക്യദാര്‍ഢ്യസമിതി

തൊടുപുഴ: ജനവിരുദ്ധ കാര്‍ഷികനിയമങ്ങള്‍ പിന്‍ലിക്കുക, പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള കുത്തകവല്‍ക്കരണം അവസാനിപ്പിക്കുക, എല്ലാ വിളകള്‍ക്കും താങ്ങുവില ഉറപ്പാക്കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുക, വൈദ്യുതി നിയമം 2021 പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 27ന് നടക്കുന്ന ഭാരതബന്ദ് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ചലോ കര്‍ഷക സമര ഐക്യദാര്‍ഢ്യസമിതിയുടെ നേതൃത്വത്തില്‍ പ്രചരണപരിപാടികള്‍ സംഘടിപ്പിച്ചു. സമിതി ചെയര്‍മാന്‍ പ്രഫ. എം.ജെ. ജേക്കബ് തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എന്‍. വിനോദ്കുമാര്‍, ടി.ജെ. പീറ്റര്‍, പ്രഫ. ജോയി മൈക്കിള്‍, ജെയിംസ് കോലാനി, സെബാസ്റ്റിയന്‍ എബ്രാഹം, സുകുമാര്‍ അരിക്കുഴ, ജോര്‍ജ് തെക്കുംതടം എന്നിവര്‍ പ്രസംഗിച്ചു. നാളെ മുതല്‍ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രചരണപരിപാടികള്‍, 24 ന് വീടുകളില്‍ പ്രതിഷേധജ്വാല തെളിക്കല്‍, 25ന് വിവിധകേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം എന്നിവ സംഘടിപ്പിക്കും.

Related Articles

Back to top button
error: Content is protected !!