Thodupuzha

ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി  കേരളാ കോണ്‍ഗ്രസ് (എം) ധര്‍ണ 25 ന് 

തൊടുപുഴ: 1964 ലേയും 1993 ലേയും ഭൂപതിവ് ചട്ടങ്ങളില്‍ കാലാനുസൃതമായ ഭേദഗതി വരുത്തി ഇടുക്കിയിലെ നിര്‍ണാണപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ മ്മിറ്റിയുടെ നേതൃത്വത്തില്‍ 25 ന് രാവിലെ 10ന് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് നേതൃയോഗം അറിയിച്ചു. നിലവിലുള്ള ചട്ട പ്രകാരം പതിച്ചുകിട്ടിയ ഭൂമി കാര്‍ഷിക ആവശ്യത്തിനും വീട് വയ്ക്കുന്നതിനും മാത്രമെ ഉപയോഗിക്കാവൂ എന്നതാണ് നിയമം. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുന്നതിനായി ഭൂപതിവ് ചട്ടങ്ങളില്‍ നിയമഭേദഗതിമാത്രമാണ് പരിഹാരം. ഏലപ്പട്ടയങ്ങളിലെ നിര്‍മാണ നിരോധനം നീക്കാനും ആവശ്യമായ ഭേദഗതി കൊണ്ടുവരണം. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഫ. കെ.ഐ ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, രാരിച്ചന്‍ നീറണാകുന്നേല്‍, ഷാജി കാഞ്ഞമല, എം.എം മാത്യു, ജിന്‍സന്‍ വര്‍ക്കി, ടോമി പൗലോമറ്റം, കെ.ജെ സെബാസ്റ്റിയന്‍, സി.എം കുര്യാക്കോസ്, ജയകൃഷ്ണന്‍ പുതിയേടത്ത്, ഷിജോ തടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!