Thodupuzha

വെട്ടിമറ്റത്ത് യുവാവിന് കത്തിക്കുത്തേറ്റു

തൊടുപുഴ: പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വെട്ടിമറ്റത്ത് യുവാവിന് കുത്തേറ്റു. ഇലവുംതടത്തില്‍ ഫൈസലി(28)നാണ് കുത്തേറ്റത്. ഇയാളെ കുത്തിയെന്ന പരാതിയില്‍ വാളാചേരില്‍ ദീപക്കി(23)നെ പോലീസ് തിരയുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന അന്‍സലിനും പരുക്കുണ്ട്്. ഞായറാഴ്ച രാത്രി പതിനൊന്നോടെ ദീപക്ക് താമസിക്കുന്ന കെട്ടിടത്തിലാണ് സംഭവം. ഇവിടെ വെച്ച് പണമിടപാടിനെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുകയായിരുന്നു. തര്‍ക്കം മുറുകിയപ്പോള്‍ ദീപക് കത്തികൊണ്ട് ഫൈസലിനെ കുത്തുകയായിരുന്നു.

അടിവയറ്റിലും തുടയിലും കുത്തേറ്റ ഫൈസലിനേയും മര്‍ദനത്തില്‍ പരുക്കേറ്റ അന്‍സലിനേയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് ഫൈസലിനെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തൊടുപുഴ പോലീസ് കേസെടുത്തു.

Related Articles

Back to top button
error: Content is protected !!