Thodupuzha

തൊടുപുഴ നഗരസഭയില്‍ പിന്‍സീറ്റ്  ഭരണത്തിന് അധികം ആയുസില്ല: സി.പി മാത്യു

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ അറ്റന്‍ഡറും ഡെപ്യൂട്ടേഷനിലൂടെ വന്നിരിക്കുന്ന ഉദ്യോഗസ്ഥയും ചേര്‍ന്ന് നടത്തുന്ന പിന്‍സീറ്റ് ഭരണത്തിന് ഇനി അധികം ആയുസില്ലെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം മാന്യത കളങ്കപ്പെടുത്തുന്നവര്‍ക്കു അധികാരപങ്കാളിത്തം താല്‍ക്കാലികമായി ലഭിക്കുമെങ്കിലും അധിക നാള്‍ ആ സുഖം നിലനില്‍ക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. യു.ഡി.ഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രസിഡന്റ്. പണവും പദവിയും വാഗ്ദാനം ചെയ്തു എണ്ണം വര്‍ധിപ്പിക്കാന്‍ നടക്കുന്ന സി.പി.എം അതിന്റെ പേരില്‍ ജനമധ്യത്തില്‍ അപഹാസ്യരായി മാറി കഴിഞ്ഞു. ജനപ്രതിനിധികളെയും കൗണ്‍സിലിനെയും നോക്ക് കുത്തിയാക്കിയുള്ള 9 മാസ ഭരണം മുനിസിപ്പലിറ്റിയെ നരകം ആക്കി. ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ. ദീപക് അധ്യക്ഷത വഹിച്ചു.

ജോസഫ് ജോണ്‍, പി.എം അബ്ബാസ്, ജാഫര്‍ ഖാന്‍ മുഹമ്മദ്, എം.എ കരിം, സി.കെ ജാഫര്‍, കെ.ജി. സജിമോന്‍, സഫിയ ജബ്ബാര്‍, സനു കൃഷ്ണന്‍, യുഡിഫ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!