Thodupuzha

സചേതന രക്തദാന സമിതി രക്തദാന ക്യാമ്പ് നടത്തി

തൊടുപുഴ: സേവാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സചേതന രക്തദാന സമിതിയുടെ നേതൃത്വത്തില്‍ സമൂഹ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഐ.എം.എ ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം തൊടുപുഴ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബൈജു പി.ബാബു നിര്‍വഹിച്ചു. ഡോ. അമല്‍ ജി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജിതേഷ്.സി, ജി.പ്രദീപ്, അജേഷ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന രക്തദാനത്തില്‍ നാല്‍പ്പതോളം പേര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!