Thodupuzha

എല്‍.ഡി.എഫ് പ്രതിഷേധ സംഗമം ബുധനാഴ്ച.

തൊടുപുഴ: കേന്ദ്രത്തിന്റെ ഇന്ധന കൊള്ളയ്‌ക്കെതിരെ ജില്ലയില്‍ ബുധനാഴ്ച എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ജില്ലയില്‍ പഞ്ചായത്ത് വാര്‍ഡുകളിലും മുന്‍സിപ്പല്‍ വാര്‍ഡുകളിലുമായി പതിനായിരം കേന്ദ്രങ്ങളില്‍ പ്രതിഷേധം അരങ്ങേറും. എല്‍.ഡി.എഫ് നേതാക്കളായ കെ.കെ ശിവരാമന്‍, കെ.കെ ജയചന്ദ്രന്‍ എന്നിവര്‍ തൊടുപുഴ മുനിസിപ്പാലിറ്റിയിലും ജോസ് പാലത്തിനാല്‍, അനില്‍ കൂവപ്ലാക്കല്‍, എം.കെ ജോസഫ്, ജോര്‍ജ് അഗസ്റ്റിയന്‍, ജോണി ചെരുപറമ്പില്‍, എം.എം സുലൈമാന്‍, പി.കെ ജയന്‍പിള്ള, പി.കെ വിനോദ്, സോമനാഥന്‍ നായര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

 

 

 

Related Articles

Back to top button
error: Content is protected !!