Thodupuzha

സം​സ്ഥാ​ന​ത്ത് ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ലൊ​ന്ന് പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

​തൊടുപുഴ : സംസ്ഥാനത്ത് ജന​സം​ഖ്യ​യു​ടെ മൂ​ന്നി​ലൊ​ന്ന് പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ജ​ന​സം​ഖ്യ​യു​ടെ 33.88 ശ​ത​മാ​നം പേ​ര്‍​ക്കും 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ ജ​ന​സം​ഖ്യ​യി​ല്‍ 47.17 ശ​ത​മാ​നം പേ​ര്‍​ക്കു​മാ​ണ് ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കി​യ​ത്.ജ​ന​സം​ഖ്യ​യു​ടെ 11.19 ശ​ത​മാ​നം പേ​ര്‍​ക്കും 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള 15.57 ശ​ത​മാ​നം പേ​ര്‍​ക്കും ര​ണ്ടാം ഡോ​സ് വാ​ക്സി​നും ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഒ​ന്നും ര​ണ്ടും ഡോ​സ് വാ​ക്സി​ന്‍ ചേ​ര്‍​ത്ത് ആ​കെ ഒ​ന്ന​ര​ക്കോ​ടി പേ​ര്‍​ക്കാ​ണ് (1,50,58,743 ഡോ​സ്) വാ​ക്സി​ന്‍ ന​ല്‍​കി​യ​ത്. അ​തി​ല്‍ 1,13,20,527 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്സി​നും 37,38,216 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​നു​മാ​ണ് ന​ല്‍​കി​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

സ്ത്രീ​ക​ളാ​ണ് പു​രു​ഷ​ന്‍​മാ​രെ​ക്കാ​ര്‍ കൂ​ടു​ത​ല്‍ വാ​ക്സി​നെ​ടു​ത്ത​ത്. 51.94 ശ​ത​മാ​നം (78,20,413) സ്ത്രീ​ക​ളും 48.05 ശ​ത​മാ​നം (72,35,924) പു​രു​ഷ​ന്‍​മാ​രു​മാ​ണ് വാ​ക്സി​ന്‍ എ​ടു​ത്ത​ത്. 18നും 44 ​വ​യ​സി​നും ഇ​ട​യി​ലു​ള്ള 34,20,093 പേ​രും, 45നും 60 ​വ​യ​സി​നും ഇ​ട​യി​ലു​ള്ള 52,13,832 പേ​രും, 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 64,24,818 പേ​രു​മാ​ണ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്.തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്നലെ 23,770 ഡോ​സ് കോ​വാ​ക്സി​ന്‍ കൂ​ടി എ​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​നാ​കെ ഇ​തു​വ​രെ 1,37,80,200 ഡോ​സ് വാ​ക്സി​നാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​തു​കൂ​ടാ​തെ സം​സ്ഥാ​ന​ത്ത് മൂ​ന്ന് ല​ക്ഷ​ത്തോ​ളം ഡോ​സ് വാ​ക്സി​ന്‍ ബു​ധ​നാ​ഴ്ച വ​രു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Back to top button
error: Content is protected !!