Thodupuzha

തൊടുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ വൈക്കത്ത് തോട്ടിലേക്ക് മറിഞ്ഞ് അപകടം. 

തൊടുപുഴ : തൊടുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ വൈക്കത്ത് തോട്ടിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലരയോടെ വൈക്കം ഫയർ സ്റ്റേഷനു സമീപം വാഴമലയിലായിരുന്നു അപകടം.ആലപ്പുഴയിലെ മെഡിക്കൽ ക്യാമ്പ് ശേഷം തിരികെ തൊടുപുഴയിലേക്ക് മടങ്ങുകയായിരുന്നു തൊടുപുഴ മങ്ങാട്ടുകവല സ്വദേശിനിയായ നഴ്സ് ശ്രീജ, മകൻ സാവിയോ ഡൊമിനിക്,ഡ്രൈവർ ഷെമിൽ എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.അപകടം ശ്രദ്ധയിൽപെട്ട നാട്ടുകാരും,അഗ്നിശമനസേനയും ചേർന്നാണ് ഇവരെ പുറത്തെടുത്തത്.തുടർന്ന് കാറും ഉയർത്തി.കാറിനു കാര്യമായ തകരാർ ഏൽക്കാതിരുന്നതിനാൽ ഇതേ കാറിൽ തന്നെ തിരികെ ഇവർ തൊടുപുഴയിലേക്ക് മടങ്ങി.

Related Articles

Back to top button
error: Content is protected !!