Thodupuzha

കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി 43 പു​തി​യ മ​ന്ത്രി​മാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന് പു​തി​യ മു​ഖം. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി 43 പു​തി​യ മ​ന്ത്രി​മാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഡോ​ക്ട​ര്‍​മാ​ര്‍ മു​ത​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന​വ​ര്‍ മ​ന്ത്രി​മാ​രാ​യി.

 

‌കോ​ണ്‍​ഗ്ര​സ് വി​ട്ടു ബി​ജെ​പി​യി​ലെ​ത്തി​യ മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും മ​ധ്യ​പ്ര​ദേ​ശി​ലെ​യും പ്ര​ബ​ല​രാ​യ നാ​രാ​യ​ണ്‍ റാ​ണെ​യ്ക്കും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കും കാ​ബി​ന​റ്റ് പ​ദ​വി​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ചു. മ​ല​യാ​ളി​യാ​യ രാ​ജ്യ​സ​ഭാം​ഗം രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും മ​ന്ത്രി​യാ​യി. സ​ഹ​മ​ന്ത്രി​യാ​യാ​ണ് അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്.കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി​യാ​യി ബം​ഗ​ളൂ​രു​വി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​ക്ക് ഒ​രു എം​പി​യോ, എം​എ​ല്‍​എ​യോ പോ​ലു​മി​ല്ലെ​ങ്കി​ലും വി. ​മു​ര​ളീ​ധ​ര​നു പി​ന്നാ​ലെ എ​ന്‍​ജി​നീ​യ​റും 57-കാ​ര​നു​മാ​യ രാ​ജീ​വ് കൂ​ടി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലെ​ത്തി.

 

മ​ല​യാ​ള​ത്തി​ല്‍ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ന്‍റെ​യും അ​ര്‍​ണാ​ബ് ഗോ​സ്വാ​മി ന​യി​ക്കു​ന്ന റി​പ്പ​ബ്ലി​ക് വാ​ര്‍​ത്താ ചാ​ന​ലി​ന്‍റെ​യും ക​ന്ന​ട​യി​ലെ സു​വ​ര്‍​ണ വാ​ര്‍​ത്താ ചാ​ന​ലി​ന്‍റെ​യും പ്ര​ധാ​ന ഉ​ട​മ​ക​ളി​ലൊ​രാ​ളാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍.

 

പു​തി​യ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ര്‍

 

1. നാ​രാ​യ​ണ റാ​ണെ

2. സ​ര്‍​വാ​ന​ന്ദ സോ​നോ​വാ​ള്‍

3. ഡോ. ​വീ​രേ​ന്ദ്ര കു​മാ​ര്‍

4. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ

5. രാം​ച​ന്ദ്ര പ്ര​സാ​ദ് സിം​ഗ്

6. അ​ശ്വി​നി വൈ​ഷ്ണ​വ്

7 പ​ശു​പ​തി കു​മാ​ര്‍ പ​ര​സ്

8 കി​ര​ണ്‍ റി​ജു​ജു

9. രാ​ജ് കു​മാ​ര്‍ സിം​ഗ്

10. ഹ​ര്‍​ദീ​പ് സിം​ഗ് പു​രി

11. മ​ന്‍​സൂ​ഖ് മ​ന്‍​ഡ​വ്യ

12. ഭൂ​പേ​ന്ദ്ര യാ​ദ​വ്

13. പ​ര്‍​ഷോ​ത്തം രൂ​പാ​ല

14. ജി. ​കി​ഷ​ന്‍ റെ​ഡ്ഡി

15. അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​ര്‍

 

പു​തി​യ സ​ഹ​മ​ന്ത്രി​മാ​ര്‍

 

16. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

17. ശോ​ഭ ക​ര​ന്ത്ല​ജെ

18. മീ​നാ​ക്ഷി ലേ​ഖി

19. അ​ന്ന​പൂ​ര്‍​ണ ദേ​വി

20. പ്ര​തി​മ ഭൗ​മി​ക്

21. ജോ​ണ്‍ ബ​ര്‍​ല

22. ഡോ. ​എ​ല്‍. മു​രു​ക​ന്‍

23. എ. ​നാ​രാ​യ​ണ സ്വാ​മി

24. പ​ങ്ക​ജ് ചൗ​ധ​രി

25. അ​നു​പ്രി​യ സിം​ഗ് പ​ട്ടേ​ല്‍

26. ഡോ. ​സ​ത്യ​പാ​ല്‍ സിം​ഗ് ഭാ​ഗെ​ല്‍

27. ഭാ​നു പ്ര​താ​പ് സിം​ഗ് വ​ര്‍​മ

28. ദ​ര്‍​ശ​ന വി​ക്രം ജ​ര്‍​ദോ​ഷ്

29. കൗ​ശ​ല്‍ കി​ഷോ​ര്‍

30. അ​ജ​യ് ഭ​ട്ട്

31. ബി.​എ​ല്‍. വ​ര്‍​മ

32. അ​ജ​യ് കു​മാ​ര്‍

33. ചൗ​ഹാ​ന്‍ ദേ​വു​സി​ന്‍​ഹ്

34. ഭ​ഗ​വ​ന്ത് ഖു​ബ

35. ക​പി​ല്‍ മോ​റേ​ശ്വ​ര്‍ പാ​ട്ടീ​ല്‍

36. ഡോ. ​സു​ഭാ​ഷ് സ​ര്‍​ക്കാ​ര്‍

37. ഡോ. ​ഭ​ഗ​വ​ത് കി​ഷ​ന്‍​റാ​വു ക​രാ​ഡ്

38. ഡോ. ​രാ​ജ്കു​മാ​ര്‍ ര​ഞ്ജ​ന്‍ സിം​ഗ്

39. ഡോ. ​ഭാ​ര​തി പ്ര​വീ​ണ്‍ പ​വാ​ര്‍

40. ബി​ഷേ​ശ്വ​ര്‍ തു​ഡു

41. ശാ​ന്ത​നു താ​ക്കൂ​ര്‍

42. ഡോ. ​മു​ഞ്ജ​പ്പാ​റ മ​ഹേ​ന്ദ്ര​ഭാ​യി

43. നി​ഷി​ത് പ്ര​മാ​ണി​ക്

Related Articles

Back to top button
error: Content is protected !!