Thodupuzha

ജലഅതോറിറ്റി യൂണിയൻ. കെ.ടി.യു സി എം. സ്ഥലംമാറ്റത്തിനായി പുതിയ ഓപ്ഷൻ:  മന്ത്രി റോഷി അഗസ്റ്റ്യനെ ജലഅതോറിറ്റി യൂണിയൻ (കെ.ടി.യു.സി.എം) അഭിനന്ദിച്ചു

തൊടുപുഴ: ജീവനക്കാർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുകയും ആശങ്ക സൃഷ്ടിക്കുകയും ചെയ്ത സ്ഥലംമാറ്റ ഉത്തരവിന്റെ കരട് ജീവനക്കാരുടെ ആവശ്യപ്രകാരം മരവിപ്പിക്കുകയും പുതിയ ഓപ്ഷൻ നൽകാൻ അവസരം നൽകുകയും ചെയ്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ ജലഅതോറിറ്റി അഡ്മിനിസ്ട്രേറ്റീവ് ആന്റ് ടെക്നിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ കെ ടി യു സി എം ഇടുക്കി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനും ജൽജീവൻ മിഷൻ പദ്ധതി പ്രകാരം അപേക്ഷിക്കുന്നവർക്ക് അടിയന്തര പ്രാധാന്യം നൽകി കുടിവെള്ള കണക്ഷൻ നൽകുവാൻ നിർദേശം നൽകിയതിലൂടെ സർക്കാരിൻറെ ജനകീയത വർധിച്ചിരിക്കുകയാണെന്നും സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പുതിയ ഭാരവാഹികളായി പ്രസിഡൻറ് ജയകൃഷ്ണൻ പുതിയേടത്ത്,(പ്രസിഡണ്ട്) ബിനോയ് അഗസ്റ്റിൻ (വർക്കിംഗ് പ്രസിഡണ്ട്) സി ആർ സുരേഷ് കുമാർ (സെക്രട്ടറി) ജിമ്മി ജോസ് (ജോയിന്റ് സെക്രട്ടറി). നിസാമുദ്ദീൻ കെഎം. (ട്രഷറർ) മൈത്രിനാഥ് വി. സാജൻ .ജെ. ബിനീഷ് ജോൺ (ജില്ലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു. നേതാക്കളായ റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്,മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം ബിനോയ് അഗസ്റ്റിൻ, സി ആർ സുരേഷ്കുമാർ. തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!