Thodupuzha

300 കിലോ മീറ്റര്‍ റിലേ  നീന്തല്‍ മാരത്തോണ്‍ വണ്ടമറ്റത്ത് സമാപിച്ചു

തൊടുപുഴ: ഒരു പഞ്ചായത്തില്‍ ഒരു നീന്തല്‍ കുളം, വാര്‍ഡില്‍ ഒരു കളിസ്ഥലം, എല്ലാ സ്‌കൂളിലും കായിക അധ്യാപകന്‍ പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ. ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ അക്വാറ്റിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഒളിമ്പിക് പ്രചാരണ പരിപാടിയുടെ ഭാഗമായി വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ നടന്ന 300 കിലോ മീറ്റര്‍ റിലേ നീന്തല്‍ മാരത്തോണ്‍ പരിപാടിയുടെയും മറ്റു ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ നടത്തി വന്ന പരിപാടികളു ടെയും സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വിവിധ കായിക സംഘടന ഭാരവാഹികളെ യോഗത്തില്‍ ആദരിച്ചു. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം.എസ്. പവനന്‍, ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ സെക്രട്ടറി ബേബി വര്‍ഗീസ്, കേരള ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പ്രിന്‍സ് കെ. മറ്റം, ജോയിന്റ് സെക്രട്ടറി ശരത് യു. നായര്‍, ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് ടോമി ജോസഫ്, റോളര്‍ സ്‌ക്കേറ്റിങ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ കെ.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ ഡിവെ.എസ്.പി. കെ. സദന്‍ നീന്തലില്‍ പങ്കെടുത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!