Thodupuzha

അഖില ഭാരതീയ പൂര്‍വസൈനിക് പരിഷത് കാര്‍ഗില്‍ വിജയ്  ദിവസ് ആഘോഷിച്ചു

തൊടുപുഴ: അഖില ഭാരതീയ പൂര്‍വസൈനിക് പരിഷത് ജില്ലയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴയിലെ യുദ്ധ സ്മാരകത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, സൈനിക് പരിഷത്ത് ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹരി സി. ശേഖര്‍, സൈന്യ മാതൃശക്തി സംസ്ഥാന പ്രസിഡന്റ് മേജര്‍ അമ്പിളിലാല്‍ കൃഷ്ണ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കൗണ്‍സിലര്‍മാരായ ജയലക്ഷ്മി ഗോപന്‍, ടി.എസ്.രാജന്‍, പി.ജി.രാജശേഖരന്‍, ജിഷ ബിനു, ബിന്ദു പത്മകുമാര്‍, ജിതേഷ് ഇഞ്ചക്കാട്ട്, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഹരിലാല്‍ കെ, ആര്‍.എസ്.എസ്. വിഭാഗ് സേവാ പ്രമുഖ് ഹരിദാസ്, വിഭാഗ് സംഘചാലക് കെ.എന്‍. രാജു, ന്യൂമാന്‍ കോളജ് എന്‍.സി.സി. ഓഫീസര്‍ ലെഫ്റ്റണന്റ് പ്രജീഷ്, എ.ജി.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!