Thodupuzha

ജില്ലയില്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ച് സ്ത്രീധന  വിരുദ്ധ പ്രതിജ്ഞ കാമ്പയിന്‍ പദ്ധതി നടപ്പാക്കുന്നു

തൊടുപുഴ: ജില്ലയിലെ കാമ്പസുകള്‍ കേന്ദ്രീകരിച്ച് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ കാമ്പയിനുകള്‍ സംഘടിപ്പിക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ നടന്ന് വരുന്ന സ്ത്രീധന വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ക്യാമ്പസുകളില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ 10,000 ല്‍പരം വിദ്യാര്‍ഥികള്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കും.

വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് ക്യാമ്പസുകളില്‍ പദ്ധതി നടപ്പാക്കുന്നത്. 30 ന് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടേയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കും. പദ്ധതിയുടെ ജില്ലാ തലത്തിലുള്ള ഉദ്ഘാടനത്തിന്റെ വെബിനാര്‍ തൊടുപുഴ ന്യൂമാന്‍ കോളജ് വിമന്‍സ് സെല്ലുമായി സഹകരിച്ച് നടന്നു. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീന്‍ പി.എ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൊടുപുഴ മുന്‍സിഫ് മജിസ്‌ട്രേറ്റ് ഡോ. എല്‍സ കാതറിന്‍ ജോര്‍ജ് വിഷയാവതരണം നടത്തി. തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി ആശാ കെ. മാത്യു, ന്യൂമാന്‍ കോളജ് വിമന്‍സ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അനിത തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഇരുനൂറോളം വിദ്യാര്‍ഥികള്‍ വെബിനാറില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!