Thodupuzha

വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൊടുപുഴ : സമൂഹത്തില്‍ തികച്ചും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗമായ ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടത്തിവരുന്ന തുടര്‍ പദ്ധതികളായ വിദ്യാകിരണം, വിദ്യാജ്യോതി, സ്വാശ്രയ, പരിരക്ഷ, എന്നീ പദ്ധതികളില്‍ ധനസഹായം ലഭിക്കുന്നതിനായി ഇടുക്കി ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊളളുന്നു.

 

1. വിദ്യാകിരണം: ബിപിഎല്‍ വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാരായ രക്ഷിതാക്കളുടെ ഒന്നാം ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം വരെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന മക്കള്‍ക്കുളള വിദ്യാഭ്യാസ ധനസഹായം.വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രുപ

 

2. വിദ്യാജ്യോതി : എപിഎല്‍/ബിപിഎല്‍ ഭേദമന്യേ ഒമ്പതാം ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം വരെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40 ശതമാനം അതില്‍ കുടുതലോ ഭിന്നശേഷിയുളള കുട്ടികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവയ്ക്കായി നല്‍കുന്ന ധനസഹായം.

 

3. സ്വാശ്രയ : തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന (70% അതില്‍ കൂടുതല്‍) മക്കളെ ഒറ്റയ്ക്ക് സംരക്ഷിക്കേണ്ടി വരുന്ന ആജഘ കുടുംബങ്ങളിലെ മാതാവിന്/രക്ഷകര്‍ത്താവിന് (വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, അവിവാഹിതരായ അമ്മമാര്‍, വിവാഹ മോചനം നേടിയവര്‍) സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി.

 

4. പരിരക്ഷ: അപകടങ്ങള്‍/ആക്രമണങ്ങള്‍/പ്രകൃതിദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയാക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ധനസഹായം നല്‍കുന്ന പദ്ധതി.

 

ഈ പദ്ധതികള്‍ വഴി ധനസഹായം ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ (മൂന്നാം നില) പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. അപേക്ഷ ഫോറവും വിശദ വിവരങ്ങളും http://www.sjd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04862-228160.

Related Articles

Back to top button
error: Content is protected !!