Thodupuzha

ന്യൂനപക്ഷ വിധവകള്‍ക്ക് വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു

തൊടുപുഴ : ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന (ക്രിസ്ത്യൻ, മുസ്ലിം, സിഖ്, പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളിലെ വിധവകൾ, വിവാഹ ബന്ധം വേർപെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം. ഇത് സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്. ഇമ്പിച്ചി ബാവ പുനരുദ്ധാരണ പദ്ധതി വഴി 50,000 രൂപയാണ് ധനസഹായം നൽകുക. ഇത് തിരിച്ചടയ്ക്കേണ്ടതില്ല. 1200 സ്ക്വയര്‍ ഫീറ്റിന് താഴെയുള്ള വീടുകള്‍ക്കാണ് സഹായം ലഭിക്കുക. *അപേക്ഷാ ഫോം ഇതോടൊപ്പം വാട്സപ്പിൽ നൽകുന്നു നൽക്കുന്നു.*

 

അപേക്ഷിക്കേണ്ട വിലാസം

അപേക്ഷകൾ പൂരിപ്പിച്ച് ഹാജരാക്കേണ്ട രേഖകള്‍ സഹിതം

 

ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് (കോട്ടയം-686002, ഇടുക്കി 685603, പത്തനംതിട്ട -689645)

എന്ന തപാൽ വിലാസത്തിലോ

 

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി , സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, വികാസ് ഭവന്‍ നാലാം നില , തിരുവനന്തപുരം 33

എന്ന തപാൽ വിലാസത്തിലോ അയക്കുക

 

നിബന്ധനകൾ

 

ക്രിസ്ത്യൻ വിധവ / വിവാഹമോചിത

 

വീടിൻ്റെ വിസ്തീർണം 1200 Sft ൽ താഴെ

 

പത്തു വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സർക്കാർ ആനുകൂല്യം ലഭിച്ചിട്ടുണ്ടാകാൻ പാടില്ല.

 

പ്രായപരിധിയില്ല

 

അവസാന തീയതി  സെപ്തംബർ 30

 

ആവശ്യമുള്ള രേഖകൾ – അപേക്ഷാ ഫോമിൽ വിവരിച്ചിട്ടുണ്ട്. വായിച്ചു മനസിലാക്കുമല്ലോ.

 

അപേക്ഷ ഫോറം http://www.minoritywelfare.kerala.gov.in വകുപ്പിൻ്റെ വെബ് സൈറ്റിൽ ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!