Moolammattam

അറക്കുളം :ഓടക്ക് മുകളിൽ സ്ഥാപിച്ച പൈപ്പിൻ്റെ വെൽഡിംഗ് തകർന്നത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു

മൂലമറ്റം:അറക്കുളം പഞ്ചായത്താഫീസിലേക്ക് പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നിന്നും പോകുന്ന റോഡിലെ ഓടക്ക് മുകളിൽ സ്ഥാപിച്ച പൈപ്പിൻ്റെ വെൽഡിംഗ് തകർന്നത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു.സമീപവാസികൾ നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.കുട്ടികളും,സ്ത്രീകളും ഉൾപ്പെടെ നൂറ് കണക്കിനാളുകളാണ് ദിവസേന ഇതിലൂടെ യാത്രചെയ്യുന്നത്.പഞ്ചായത്ത് അധികൃതർ അടിയന്തിരമായി ഇവിടത്തെ പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!