Thodupuzha

കൊലപാതകശ്രമം:  പ്രതിക്ക് തടവും പിഴയും

തൊടുപുഴ: സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ആറര വര്‍ഷം തടവും പിഴയും ശിക്ഷ. വണ്ണപ്പുറം ഒടിയപാറ ചാലില്‍ വീട്ടില്‍ സുനില്‍ കുമാറി(45)നെയാണ് നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.വി അനീഷ് കുമാര്‍ ശിക്ഷിച്ചത്. പ്രതിയുടെ സുഹൃത്തായ വണ്ണപ്പുറം ഒടിയപാറ ഭാഗത്തുള്ള അച്ചക്കോട്ടില്‍ സാലു(52)വിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്. കാളിയാര്‍ സി.ഐ ആയിരുന്ന ടി.എ യൂനസാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എബി ഡി. കോലോത്ത് ഹാജരായി.

Related Articles

Back to top button
error: Content is protected !!