Thodupuzha

ഭരതര്‍ മഹാജനസഭ യൂണിയന്‍ നിവേദനം നല്‍കി

തൊടുപുഴ: ഭരതര്‍ മഹാജനസഭ യൂണിയന്റെ എക്‌സിക്യുട്ടീവ് യോഗം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചേര്‍ന്നു. എസ്.സി-എസ്.ടി ഉദ്യോഗാര്‍ഥികള്‍ക്കായി വിവിധ തസ്തികകളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുക, ദേവസ്വങ്ങള്‍ക്ക് കീഴിലുള്ള സ്ഥപാനങ്ങളിലെ നിയമനങ്ങളില്‍ സംവരണ വ്യവസ്ഥ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്കും പട്ടികജാതി-വര്‍ഗ വികസന വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയതായി യൂണിയന്‍ പ്രസിഡന്റ് എം.എന്‍. രവീന്ദ്രനും സെക്രട്ടറി പി. രാമചന്ദ്രമണിയും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!