Thodupuzha

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ: ആംബുലന്‍സ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സംസ്ഥാന സെക്രട്ടറിയും ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ ജില്ലാ കമ്മറ്റി അംഗവുമായിരുന്ന ജിസ് ജോര്‍ജിന്റെ 41-ാം ചരമദിനത്തില്‍ ചാഴികാട്ട് ആശുപത്രിയില്‍ ജിസ് അനുസ്മരണ രക്തദാന ക്യാമ്പും മദര്‍ ആന്‍ഡ് ചൈള്‍ഡ്, ദിവ്യരക്ഷാലയം അന്തേവാസികള്‍ക്ക് അന്നദാനവും നടത്തി. രക്തദാന ക്യാമ്പ് തൊടുപുഴ സി.ഐ വി.സി വിഷ്ണു കുമാര്‍ ഉദ്ഘാടനം ചെയ്തു. അസീസ് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. സ്റ്റീഫന്‍, സിസ്റ്റര്‍ റെജീന ജോസ്, ജോബി കാലടി, ഇടുക്കി ജില്ല പ്രസിഡന്റ് അന്‍സാരി തൊടുപുഴ, അനില്‍കുമാര്‍, സംസ്ഥാന കമ്മറ്റി അംഗം അഖില്‍ കൂത്താട്ടുകുളം, വനിത വിംഗ് സംസ്ഥാന കമ്മറ്റി അംഗം റസീന അസിസ് എന്നിവര്‍ നേതൃത്വം കൊടുത്തു. 35 ഓളം യുവാക്കള്‍ രക്ത ദാനം നടത്തി. മദര്‍ ചൈള്‍ഡ് ദിവ്യരക്ഷാലയം എന്നിവടങ്ങളില്‍ അന്തേ വാസികള്‍ക്കുള്ള ഭക്ഷണ വിതരണവും നടത്തി.

Related Articles

Back to top button
error: Content is protected !!