Thodupuzha

കാഡ്സ് സ്വദേശി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചൊവ്വാഴ്ച

തൊടുപുഴ: കാര്‍ഷികാധിഷ്ടിത ചെറുകിട സംരഭങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്കായി വെങ്ങല്ലൂര്‍ കാഡ്‌സ് വില്ലേജ് സ്‌ക്വയറില്‍ സ്വദേശി സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കര്‍ഷക ദിനമായ ചൊവ്വാഴ്ച രാവിലെ 10.30-ന് പി.ജെ.ജോസഫ് എം.എല്‍.എ. മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യും. ഓണച്ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.

വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കാര്‍ഷിക ദിനാഘോഷം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി. അവാര്‍ഡുകളും മൂന്നാംഘട്ട ഷെയര്‍ ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും നിര്‍വഹിക്കും. സ്വദേശി ഉത്പ്പന്നങ്ങള്‍ മാത്രം വിറ്റഴിക്കുന്ന കേരളത്തിലെ ആദ്യ സൂപ്പര്‍ മാര്‍ക്കറ്റാണ് ഇതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!