Thodupuzha

പ്രകാശാനന്ദ സ്വാമി സന്യാസ ശ്രേഷ്ഠൻ : കത്തോലിക്ക കോൺഗ്രസ്‌  

തൊടുപുഴ. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സെക്രട്ടറി ആയും പ്രസിഡന്റ്‌ ആയും ധീർക്കനാൾ നയിച്ച ആദരണീയനായ പ്രകാശാനന്ദ സ്വാമികൾ സന്യാസത്തിന്റെ പൂർണതയിൽ ജീവിച്ച മഹത് വ്യക്തിയായിരുന്നു എന്ന്‌ കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം. നാമെല്ലാം ബഹുമാനിക്കുന്ന ശ്രീനാരാണയണ ഗുരുവിന്റെ വിശ്വാസാഹോദര്യത്തിന്റെ ആശയസങ്ങൾ ശിവഗിരി മഠത്തിൽ സ്വാമിയേ സന്ദർശിച്ചപ്പോൾ പങ്കുവച്ചത് എന്റെ മനസ്സിൽ നിറഞ്ഞുനില്ക്കുന്നു. എളിമയുടെയും സ്നേഹത്തിന്റെയും ഭക്തിനിര്ഭരവുമായ ചൈതന്യം സ്വാമിജിയിൽ നിറഞ്ഞ് നിന്നു. ശിവഗിരി മഠം സന്ദർശിക്കുന്നത് ഏതൊരു വ്യക്തിക്കും മത സൗഹാർദ്ദത്തിന്റെ വലിയ സന്ദേശം ഉൾകൊള്ളാൻ സാധിക്കും. സ്വാമിയുടെ സമാധിയിൽ കത്തോലിക്ക കോൺഗ്രസിന്റെയും വ്യക്തിപരമായി എന്റെയും അഗാധമായ ദുഃഖം ശിവഗിരി മഠം സ്വാമിമാരോടും ബന്ധപെട്ടവരോടും രേഖപെടുത്തുന്നു, ആദരാഞ്ജലികൾ നേരുന്നു. സ്നേഹപൂർവ്വം. അഡ്വ ബിജു പറയന്നിലം, പ്രസിഡന്റ്, കത്തോലിക്ക കോൺഗ്രസ്‌

Related Articles

Back to top button
error: Content is protected !!