Thodupuzha

കരിങ്കുന്നത്ത് സ്വാതന്ത്ര്യസമര സേനാനിയെ  കോണ്‍ഗ്രസ് ആദരിച്ചു

തൊടുപുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചു ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരഭടന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായി 95 വയസുള്ള പഴയമറ്റം കെ.എ ആഗസ്തിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി കോണ്‍ഗ്രസ് ഉപഹാരം നല്‍കി ആദരിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ്, ഡി.സി.സി സെക്രട്ടറി എന്‍.ഐ ബെന്നി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോമോന്‍ ഫിലിപ്പ്, മണ്ഡലം പ്രസിഡന്റ് ജോയ് കട്ടക്കയം, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, കരിങ്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!