Thodupuzha

ജല്‍ ജീവന്‍ മിഷന്‍: കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കും

തൊടുപുഴ: ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വോളണ്ടിയര്‍മാരെ നിയമിക്കുന്നതിന് വാട്ടര്‍ അതോറിറ്റി തൊടുപുഴ പി.എച്ച് ഡിവിഷന്റെ കീഴില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ സെക്ഷന്‍ ഓഫീസുകളിലൂടെ നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് 179 ദിവസത്തില്‍ കവിയാത്ത കാലത്തേക്ക് 631 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ വോളണ്ടിയര്‍മാരെ-ഐ.എം.ഐ.എസ് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കും. സിവില്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവരെ പരിഗണിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ജല വിതരണ രംഗത്ത് പ്രവര്‍ത്തി പരിചയവും അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഇന്ന് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം തൊടുപുഴ ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഹാജരാകണം.

Related Articles

Back to top button
error: Content is protected !!