Thodupuzha

സഹകരണ ബാങ്കുകളുടെ  നേതൃത്വത്തില്‍ തൊടുപുഴയില്‍ ധര്‍ണ നടത്തി

തൊടുപുഴ: കേന്ദ്രത്തില്‍ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ച് സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ തൊടുപുഴ ഇന്‍കംടാക്‌സ് ഓഫീസിന് മുന്‍പില്‍ നടന്ന ധര്‍ണ നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ദീപക്ക് അധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാവ് പി.പി ജോയി, കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ. ജോസഫ് ജോണ്‍, കെ.ഇ ഷമീര്‍, നസീര്‍ സി.കെ എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!