Thodupuzha

കാല്‍വഴുതി ഓടയിലേയ്ക്ക് വീണ  വയോധികന്‍ സ്ലാബിന്റെ വക്കില്‍ തലയിടിച്ച് മരിച്ചു

തൊടുപുഴ: കാല്‍വഴുതി ഓടയിലേയ്ക്ക് വീണ വയോധികന്‍ സ്ലാബിന്റെ വക്കില്‍ തലയിടിച്ച് മരിച്ചു. ഇളംദേശം കണ്ടര്‍മഠത്തില്‍ ബഷീറാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ തൊടുപുഴ കിഴക്കേയറ്റത്ത് കളര്‍ഗേറ്റ് സ്റ്റുഡിയോയ്ക്ക് മുമ്പിലായിരുന്നു അപകടം. സമീപത്തെ ഹോട്ടലില്‍ നിന്ന് പാഴ്‌സലായി ഭക്ഷണം വാങ്ങി കഴിച്ച ശേഷം വേസ്റ്റ് കളയാനായി ശ്രമിക്കുന്നതിനിടെ ബഷീറിന്റെ കൈവശം ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ ഓടയില്‍ വീണു. ഇത് കുനിഞ്ഞ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി ഓടയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വീഴ്ചയില്‍ ഓടയുടെ പൊട്ടിപൊളിഞ്ഞ സ്ലാബിന്റെ വാര്‍ക്ക കമ്പിയില്‍ തലയിടിച്ച് ഗുരുതരുമായി പരുക്കേറ്റു. സമീപത്തെ വ്യാപാരികളുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇളംദേശം സ്വദേശിയായ ബഷീര്‍ വര്‍ഷങ്ങളായ കിഴക്കേയറ്റത്ത് വ്യാപാരികളുടെ സഹായിയായി കഴിയുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അപകടത്തിന് ഇടയാക്കിയ ഓടയുടെ സ്ലാബ് തകര്‍ന്നത് സംബന്ധിച്ച് വ്യാപാരികള്‍ പലതവണ പരാതിപ്പെട്ടിരുന്നെങ്കിലും സ്ലാബ് മാറ്റുവാന്‍ അധികൃതര്‍ തയാറായില്ലെന്ന് ആരോപണമുണ്ട്.

Related Articles

Back to top button
error: Content is protected !!