സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇനി പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/09/images-11_1630503596152.jpeg?resize=549%2C309&ssl=1?v=1630506910)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ :സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇനി പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദഗ്ധർ ലോക്ഡൗണിനെ അഗീകരിക്കുന്നില്ല. കോവിഡ് വ്യാപനം രണ്ടാഴ്ച കൊണ്ട് നിയന്ത്രിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെ നില്ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. കോവിഡ് വ്യാപനത്തിൽ ജാഗ്രത തുടരണം. അല്ലെങ്കിൽ കോവിഡ് വ്യാപനം രൂക്ഷമാകും. കേരളത്തിൽ 54 ശതമാനം പേർക്ക് ഇനിയും രോഗം വരാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എല്ലാ ഘട്ടത്തിലും രോഗികൾക്ക് അടിയന്തര സംവിധാനമൊരുക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. പുതിയ വകഭേദം വലിയ വ്യാപനത്തിന് കാരണമായേക്കും. ജീവിതശൈലി രോഗമുള്ളവരിൽ അപകട സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. സംസ്ഥാനത്തെ കോവിഡ് സാഹചര്യവും ആരോഗ്യമന്ത്രി വിശദീകരിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)