Moolammattam

“കനൽ” ജെൻഡർ അവബോധന ക്യാംപയിൻ സംഘടിപ്പിച്ചു

മൂലമറ്റം: സെന്റ്.ജോസഫ്സ് കോളേജും,കേരളാ വനിതാ ശിശു ക്ഷേമ വകുപ്പും മഹിളാ ശക്തി കേന്ദ്രയും സംയുക്തമായി കോളേജിലെ വിദ്യാർഥികൾക്കായി “കനൽ” ജെൻഡർ സെൻസിറ്റൈസേഷൻ ക്യാംപയിൻ സംഘടിപ്പിച്ചു.ആഗസ്റ്റ് 12,16 ദിവസങ്ങളിലായി നടന്ന വെബ്ബിനാറിൽ ഐ.സി.ടി മാസ്റ്റർ ട്രെയിനർ ഡോ.കൃഷ്ണരാജ് ,ഐ.എം.ജി മാസ്റ്റർ ട്രെയിനർ റെനീറ്റ മാനുവൽ എന്നിവർ ക്ലാസുകൾ നയിച്ചു ജെൻഡർ റിലേഷൻസ് , ജെൻഡർ & ലോ എന്നീ വിഷയങ്ങളിൽ ചർച്ചകളും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സാബുകുട്ടി എം.ജി, പ്രോഗ്രാം കോഡിനേറ്റർ സുനിത മാത്യു, കേരളാ വനിതാ ശിശുക്ഷേമ വകുപ്പ് വെൽഫയർ ഓഫീസർ സൂര്യ പി.എസ്, ദ്രൗപതി ദേവി സീ.ജി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!