Thodupuzha

ഗവ. വി.എച്ച്.എസ്.എസ്. അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം 14 ന് 

തൊടുപുഴ: പി.ജെ. ജോസഫ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ 62 ലക്ഷം ചിലവഴിച്ച് നിര്‍മിച്ച തൊടുപുഴ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗത്തിന് പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം 14 ന് ഉച്ചകഴിഞ്ഞ് 3.30 ന് നടക്കും. സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. സ്‌കൂള്‍ തലത്തില്‍ നടക്കുന്ന പരിപാടിയില്‍ ശിലാഫലകം അനാച്ഛാദനം പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എം.പി, മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!