Thodupuzha

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ  സമര ശൃംഖല തൊടുപുഴയില്‍ സമാപിച്ചു

തൊടുപുഴ: ഹയര്‍സെക്കന്‍ഡറി മേഖലയില്‍ രണ്ടുപതിറ്റാണ്ടിലേറെയായി പരിഹാരമാവാതെ തുടരുന്ന പ്രശ്‌നങ്ങളില്‍ അടിയന്തിര പരിഹാരമാവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ത്രിതല പ്രക്ഷോഭ പരമ്പരയുടെ രണ്ടാം ഘട്ട സമര ശൃംഖലതൊടുപുഴയില്‍ സമാപിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. സന്തോഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി അനില്‍ എം. ജോര്‍ജ് , ട്രഷറര്‍ ഡോ.എസ്.എന്‍ മഹേഷ് ബാബു, സണ്ണി കൂട്ടുങ്കല്‍ (എ.എച്ച്.എസ്.ടി.എ), ജില്ലാ ഭാരവാഹികളായ നയനാദാസ്, ജ്യോതിസ് എസ്, വി.എം ജയപ്രദീപ്, രാജന്‍ തോമസ്, നിഷ കെ.യു, സുനില്‍ ടി.സി,

അഫ്‌സല്‍ കെ.എ, കെ.പി അനില്‍കുമാര്‍, അജേഷ് കെ.ടി, തോമസ് പി.ടി, മനോജ് ബെഞ്ചമിന്‍, ബിജു കെ.വി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!