Thodupuzha

പോലീസ് ഉദ്യോഗസ്ഥനും മകനുമായി കൈയാങ്കളി: തടസം പിടിക്കാനെത്തിയ വീട്ടമ്മയ്ക്ക് പരുക്ക്

തൊടുപുഴ: പോലീസ് ഉദ്യോഗസ്ഥനും മകനുമായി നടന്ന കൈയാങ്കളിക്ക് തടസം പിടിക്കാനെത്തിയ വീട്ടമ്മയ്ക്ക് പരുക്കേറ്റു. വണ്ണപ്പുറം സ്വദേശി ഷീബ സലീമിനാണ് പരുക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കാളിയാര്‍ പള്ളിക്കവലയിലാണ് സംഭവം നടന്നത്. പഴയരിക്കണ്ടത്തു നിന്നുവന്ന പോലീസ് ഉദ്യോഗസ്ഥന്‍ അമല്‍ രാജിന്റെ കാറും വണ്ണപ്പുറം സ്വദേശിയായ ജസീറിന്റെ ജീപ്പും തമ്മില്‍ മുണ്ടന്മുടിയില്‍ വച്ച് ഉരസിയിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്താതെ പോകുകയും പിന്തുടര്‍ന്നുപോയ ജീപ്പ് കാളിയാര്‍ പള്ളിക്കവലയില്‍ വച്ച് കാറിനെ വിലങ്ങി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയുമായിരുന്നു. ഇത് കൈയാങ്കളിയില്‍ ആയതോടെ തടസം പിടിക്കാന്‍ ചെന്ന ജസീറിന്റെ അമ്മ ഷീബ സലീമിന് പരുക്കേല്‍ക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!