Thodupuzha

ഇടവെട്ടയില്‍ തൊടുപുഴ താലൂക്ക് റൂറല്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തൊടുപുഴ താലൂക്ക് റൂറല്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ഇടവെട്ടിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണസംഘം പ്രസിഡന്റ് ജയകൃഷ്ണന്‍ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. നിക്ഷേപകര്‍ക്ക് സര്‍ട്ടിഫിക്കറ്റും അംഗത്വ കാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ മൊബൈല്‍ ഫോണ്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിര്‍വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.വി. മത്തായി, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.ജെ സ്റ്റാന്‍ലി, തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടോമി കാവാലം, ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, കാരിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എസ് ഷാജി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി രാജു തരണിയില്‍, ജിമ്മി മറ്റത്തിപ്പാറ, അഡ്വ. മധു നമ്പൂതിരി, പഞ്ചായത്ത് മെമ്പര്‍മാരായ അസീസ് ഇല്ലിക്കല്‍, അഡ്വ. അജ്മല്‍ ഖാന്‍ അസീസ്, ഭരണസമിതി അംഗങ്ങളായ സാജു കുന്നേമുറി, പി.എച്ച് അസീസ്, കെ.ആര്‍ സുരേഷ്, ഷാജി വര്‍ഗീസ്, ഷിബു ഈപ്പന്‍, സി.എസ് ശശീന്ദ്രന്‍, ജോമി കുന്നപ്പിള്ളി, നിമ്മി, ഷാജി, സിനി ജോസഫ്, രാജലക്ഷ്മി പ്രകാശ്, എം.ജെ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!