Thodupuzha

ജെ.ഡി.എസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്രൃ ദിനാഘോഷം നടത്തി

തൊടുപുഴ: ജെ.ഡി.എസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്രൃ ദിനാഘോഷവും മുന്‍മന്ത്രി കെ.ചന്ദ്രശഖരന്‍ അനുസ്മരണവും നടത്തി. ജനതാദള്‍ ജില്ലാ പ്രസിഡന്റ് എം.കെ ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അഡ്‌ഹോക്ക് കമ്മറ്റി അംഗം കെ.എന്‍.റോയി പാര്‍ട്ടി മെംമ്പര്‍ഷിപ്പ് ബുക്ക് യുവജനാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് പാല്‍ക്കോയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. സി.എച്ച്.അഷറഫ്, ടി.പി.ജോസഫ്, സണ്ണി ഇല്ലിക്കന്‍, ജോണ്‍സണ്‍ ജോസഫ്, ജയന്‍ പ്രഭാകര്‍, നിഷാദ് കാസിം, കെ.എം സാബു, അഖില്‍ കെ ആനന്ദ്, സാബു മാത്യു, പി.സി.സജി, ബാബുജി വെള്ളിയാമറ്റം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!