Thodupuzha

സ്വതന്ത്ര കര്‍ഷക സംഘം   കൃഷി മന്ത്രിക്ക് നിവേദനം നല്‍കി

തൊടുപുഴ: കാര്‍ഷിക വിളകള്‍ വന്യജീവികള്‍ നശിപ്പിക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് നിവേദനം നല്‍കി. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്റ് ടി.എം ബഷീര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം, കെ.എം അന്‍വര്‍, എം.എം നജീബ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button
error: Content is protected !!